മുണ്ടക്കയം: പഞ്ചായത്ത് കുളമാക്കൽ പതിമൂന്നാം വാർഡ് സെന്റ് മേരീസ് എൽപി സ്കൂളിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് വോട്ടെടുപ്പ് നീണ്ടത് ഒന്നേകാൽ മണിക്കൂർ. രാവിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് തടസപ്പെട്ടിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് പോളിംഗ് തുടരുകയായിരുന്നു.
എന്നാൽ, ഉച്ചയോടെ വീണ്ടും വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചതോടെ ഒരു മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. പിന്നീട് പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. വൈകുന്നേരം ആറിനുശേഷവും വോട്ട് ചെയ്യുവാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഇതോടെ പോളിംഗ് ഉദ്യോഗസ്ഥർ ക്യൂവിൽ നിന്ന വോട്ടർമാർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കി. രാത്രി 7.15 ാടു കൂടിയാണ് ഇവിടുത്തെ പോളിംഗ് അവസാനിച്ചത്. 1293 വോട്ടർമാരുള്ള വാർഡിൽ 965 പേർ വോട്ടവകാശം വിനിയോഗിച്ചു